പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ബിഎസ്-3, ബിഎസ്-4 വിഭാഗത്തിലുള്ള പഴയ ഡീസല്‍ ട്രക്കുകള്‍ക്കും ബസുകള്‍ക്കും പ്രത്യേക എമിഷന്‍ കണ്‍ട്രോള്‍ ഉപകരണം ഘടിപ്പിക്കാന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്‌സ് (സിയാം) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡല്‍ഹി ഐഐടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 4,000 മുതല്‍ 5,000 രൂപ വരെയാണ് ഉപകരണത്തിന്റെ ചെലവ്.

പഴയ ഡീസല്‍ വാഹനങ്ങളില്‍ ഈ ഉപകരണം ഘടിപ്പിക്കുന്നതിലൂടെ അവയുടെ മലിനീകരണ തോത് ബിഎസ്-6 വാഹനങ്ങളുടേതിന് സമാനമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഉപകരണം ഘടിപ്പിച്ചാല്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ മലിനീകരണം 90 ശതമാനം വരെ കുറയ്ക്കാനും നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളല്‍ 60 ശതമാനം വരെ കുറയ്ക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം കുറഞ്ഞ ചെലവില്‍ അവയുടെ മലിനീകരണം നിയന്ത്രിക്കുകയാണ് ലക്ഷ്യം. പഴയ ഹെവി ഡീസല്‍ വാഹനങ്ങള്‍ കൊണ്ടുള്ള മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പദ്ധതിക്കും അനുബന്ധമായാണ് പുതിയ നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂത്തുപറമ്പിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം ; 26 പേര്‍ക്കെതിരെ കേസ്

0
കണ്ണൂര്‍ : കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ സംഘര്‍ഷത്തില്‍ 26 പേര്‍ക്കെതിരെ...

ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട: ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം....

മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു

0
നാ​ഗ്പുർ: മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാ​ഗ്പുരിൽ താമസിക്കുന്ന...

സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടെന്ന് പി. ജയരാജന്‍

0
കണ്ണൂര്‍: സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി...