കണ്ണൂര്‍ : കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ സംഘര്‍ഷത്തില്‍ 26 പേര്‍ക്കെതിരെ കേസ്. ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 20 പേര്‍ക്കുമെതിരെയാണ് കേസ്. കെഎസ്‌യു പ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി. അതേസമയം കെഎസ്‌യുവിന്റേത് ഏകപക്ഷീയ ആക്രമണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. അക്രമത്തിന് നേതൃത്വം കൊടുത്തത് കെഎസ്‌യു ജില്ലാ പ്രസിഡന്റാണെന്നും സഞ്ജീവ് ആരോപിച്ചു. ഭരണം മാറിയാല്‍ എസ്എഫ്‌ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുകാരനും കരുതേണ്ട. അക്രമം തുടങ്ങിവെക്കാനാണ് ഉദ്ദേശമെങ്കില്‍ അവസാനിപ്പിക്കാന്‍ അറിയാമെന്നും സഞ്ജീവ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























