മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു

For full experience, Download our mobile application:
Get it on Google Play

നാ​ഗ്പുർ: മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാ​ഗ്പുരിൽ താമസിക്കുന്ന യാമിനി കൃഷ്ണ ലാൽ യാദവ്(38) ആണ് മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണലാൽ യാദവി(41)നെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണമുണ്ടാക്കാതെ ഡാൻസ് ക്ലാസിന് പോകണമെന്ന് ഭാര്യ പറഞ്ഞതും ഇതിനെച്ചൊല്ലിയുണ്ടായ തർക്കവുമാണ് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് കൃഷ്ണലാൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയോട് ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. മദ്യലഹരിയിലാണ് ഇയാൾ വീട്ടിലെത്തിയത്. എന്നാൽ, ഈ സമയം യാമിനി ഡാൻസ് ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.

അതിനാൽ ഇപ്പോൾ ഭക്ഷണമുണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഇതോടെ ദമ്പതിമാർ തമ്മിൽ തർക്കമായി. തർക്കത്തിനിടെ ഭർത്താവ് യാമിനിയുടെ കഴുത്തിലും വയറ്റിലും അടക്കം മർദിച്ചു. രണ്ട് കുട്ടികളുടെയും മുന്നിൽവെച്ചായിരുന്നു മർദനം. സംഭവത്തിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെടുന്നതായി യാമിനി ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഭർത്താവ് മരുന്ന് വാങ്ങാനായി മെഡിക്കൽ ഷോപ്പിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാൽ മരുന്ന് കിട്ടിയില്ല. പിന്നാലെ യാമിനിയുടെ ആരോ​ഗ്യനില വഷളായി.

മർദനമേറ്റ ഭാ​ഗങ്ങളിൽ വീർപ്പുണ്ടായി. ഇതോടെയാണ് ഭർത്താവ് യാമിനിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞാണ് പ്രതി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മർദനമേറ്റതായി കണ്ടെത്തിയത്. ആന്തരികാവയവങ്ങൾക്ക് ​ഗുരുതരമായി പരിക്കേറ്റെന്നും കഴുത്ത് ഞെരിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. തുടർന്ന് ഭർത്താവിനെ ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...

പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി...

കൂത്തുപറമ്പിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം ; 26 പേര്‍ക്കെതിരെ കേസ്

0
കണ്ണൂര്‍ : കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ സംഘര്‍ഷത്തില്‍ 26 പേര്‍ക്കെതിരെ...

ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട: ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം....