Monday, May 20, 2024 10:01 pm

യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയ 70 വയസുകാരനും അദ്ദേഹത്തിന്റെ ഭാര്യയായ 64കാരിക്കുമാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 70കാരന്റെ ആരോഗ്യനില മോശമാണ്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇതുവരെ 13 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. വൈറസ് ബാധ പരക്കാതിരിക്കാന്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരെയും നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പ്രകാരം കൊറോണ വൈറസ് ബാധിക്കുകയും പനി ചുമ തുടങ്ങിയ താരതമ്യേന ലഘുവായ ലക്ഷണങ്ങള്‍ മാത്രം പുറത്തുകാണിക്കുകയും ചെയ്യുന്നവരെല്ലാം രോഗത്തെ അതിജീവിക്കുന്നുണ്ട്. ഇപ്പോഴത്തെ കൊറോണ വൈറസ് കാരണമുള്ള മരണ നിരക്ക് 0.2 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ രോഗം ബാധിക്കുന്നയാളുടെ പ്രായവും അയാള്‍ക്ക് നേരത്തെയുള്ള മറ്റ് ഗുരുതര രോഗങ്ങളും മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശുദ്ധമായ വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ തെരഞ്ഞെടുപ്പ് ; അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്

0
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്. എട്ട്...

പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

0
കോട്ടയം:കലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയും റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം...

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ് ; വിശ്വസിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ...

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

0
പത്തനംതിട്ട: മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വെണ്ണിക്കുളം കോമളം കടവില്‍ കുളിക്കാന്‍...