ആസ്പര്‍ജില്ലസ് ലെന്‍റുലസ് ; രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ ബാധിച്ച് രണ്ട് മരണം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേര്‍ക്കാണ് ആസ്പര്‍ജില്ലസ് ലെന്‍റുലസ് എന്ന ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഇവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ആദ്യമായാണ് ആസ്പര്‍ജില്ലസ് ലെന്‍റുലസ് സ്ഥിരീകരിക്കുന്നത്. മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ് ഈ ഫംഗസ് ബാധ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 40നും 50നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച രണ്ട് പേരും. ഇരുവര്‍ക്കും തുടക്കത്തില്‍ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മിനറി ഡിസീസായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പിന്നീടാണ് ഫംഗസ് ബാധ കണ്ടെത്തുന്നത്.

സ്വകാര്യ ആശുപത്രിയില്‍ സ്പ്ലിമെന്‍റല്‍ ഓക്സിജന്‍ തെറാപ്പിയും ആന്‍റിബയോട്ടിക്സും ആന്‍റി ഫംഗല്‍ മരുന്നുകളും നല്‍കിയെങ്കിലും ഫലം കാണാഞ്ഞതോടെയാണ് വിശദ പരിശോധനയ്ക്കായി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആദ്യത്തെ രോഗി ഫംഗസ് ഇന്‍ഫക്ഷന്‍ മൂലം മരിച്ചത്. പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളോടെ എയിംസിലെത്തിയ രോഗിയിലാണ് രണ്ടാമത് ആസ്പര്‍ജില്ലസ് ഫംഗസ് കണ്ടെത്തിയത്. ഒരാഴ്ച്ചയ്ക്ക് ശേഷം അവയവങ്ങളുടെ തകരാര്‍ മൂലം ഇയാളും മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....