ബൈക്ക് മോഷണം പോയ കേസിൽ രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഉടമസ്ഥന്റെ വീടിന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയ കേസിൽ രണ്ട് പേർ പിടിയിൽ. ആലപ്പുഴ ആര്യാട് സ്വദേശിയായ ശ്രീകുമാറിന്റെ ഹീറോ ഹോണ്ട ഇനത്തിൽപ്പെട്ട ബൈക്കാണ് തത്തംപള്ളി തോട്ടുങ്കൽ വീട്ടിൽ കണ്ണൻ (40) മോഷണം നടത്തി ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റത്. മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും ഈ വാഹനം വാങ്ങുകയും ഈ വിവരം പോലീസിൽ നിന്നും മറച്ചുവെയ്ക്കുകയും ചെയ്ത ആലപ്പുഴ കൊറ്റംകുളങ്ങര അൻസിൽ മൻസിലിൽ അസ്ലമിനേയും (49) നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. അസ്ലം സ്ഥിരമായി മോഷണ ബൈക്ക് വാങ്ങുകയും കുറച്ചുനാൾ ഉപയോഗിച്ച ശേഷം വാഹനങ്ങൾ പൊളിച്ച് വിൽക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസിന് മനസ്സിലായി. നോർത്ത് പോലീസ് ഇൻസ്പെക്ടർ എം കെ രാജേഷ്, എസ് ഐ ജേക്കബ്, എസ് ഐ ദേവിക, എസ് സി പി ഒ വിനോദ്, സിപിഒ സുഭാഷ് പി കെ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബജറ്റിൻമേലുള്ള ചര്‍ച്ച ഇന്നും നിയമസഭയിൽ തുടരും ; പിഎം ശ്രീ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

ഇറാനുമായുള്ള ചർച്ചകൾക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് മടങ്ങി ജെ ഡി വാൻസ്

0
ബർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രവുമായി ബന്ധപ്പെട്ട്...