സംസ്ഥാന പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ട് പേര്‍ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാന പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് മീഞ്ചന്തക്ക് സമീപം മോഡേണ്‍ ബസാറിനും ഞെളിയന്‍ പറമ്പിനുമിടയില്‍ വികെസി കമ്പനിക്ക് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്തായാണ് മാലിന്യം തള്ളാന്‍ ശ്രമമുണ്ടായത്. ലോറി ഡ്രൈവറും തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുമായ രാമചന്ദ്രന്‍(38), കോഴിക്കോട് നടക്കാവ് സിഎംസി കോളനിയിലെ ശരത്(24) എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന കെഎല്‍ 58 ഇ 9253 നമ്പര്‍ ടിപ്പര്‍ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് സംഘം നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പാതയോരത്ത് മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിടികൂടുകയായിരുന്നു. ഈ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘സത്യപ്രതിജ്ഞ ചെയ്യാം’ ; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം ലഭിച്ചു

0
തിരുവനന്തപുരം : വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ...

കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു : ആളപായമില്ല ; ഒഴിവായത് വൻ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം...

അയോധ്യ സംഭാവനക്കൊള്ള : തിരിമറിയ്ക്കായി വ്യാജരസീതുകളും അച്ചടിച്ചു

0
അയോധ്യ : ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടു സംഭാവന സ്വീകരിക്കാൻ വ്യാജ രസീതുകൾ...

പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം ; ഫയലുകൾ സുരക്ഷിതം

0
തിരുവനന്തപുരം : സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന്...