പുതുശേരിമലയില്‍ വാഹന യാത്രികര്‍ക്ക് നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതുശേരിമലയില്‍ വാഹന യാത്രികര്‍ക്ക് നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കരിംങ്കുറ്റിക്കൽ ഡിപ്പോപ്പടി – ചെങ്ങറമുക്ക് റോഡിൽ കരിങ്ങാട്ടിൽ പടിക്ക് സമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ​ചേന്നമന്നാൽ സ്വദേശികളായ ജോസ്, അദ്ദേഹത്തിന്റെ സഹോദരൻ രാജു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കവെ അപ്രതീക്ഷിതമായി കാട്ടുപന്നി പാഞ്ഞടുത്ത് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ജോസിനെയും രാജുവിനെയും ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അവിടെ ചികിത്സയിൽ തുടരുകയാണ്. റാന്നി ഗ്രാമ പഞ്ചായത്തിലെ കരിംങ്കുറ്റിക്കല്‍ വാര്‍ഡിലെ ​ജനവാസ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സന്ധ്യാസമയത്തും പുലർച്ചെയും പുറത്തിറങ്ങാൻ ഭയപ്പെടേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...