റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൂന്തുറ: യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. പാച്ചല്ലൂര്‍ മൊണ്ടിവിള തടിമില്ലിന് സമീപം കെ. എച്ച് വീട്ടില്‍ ഹമീസ് (23), പൂന്തുറ പളളിത്തെരുവ് ലൗവ്ലി റോഡ് തൗഫീക് എന്ന ആഷിക് (22) എന്നിവരാണ് അറസ്റ്റിലായത്. പൂന്തുറ പോലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. കരിങ്കുളം സെന്റ് ജോസഫ് ഹൗസില്‍ ആന്റണി ജോസഫിന്റെ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. പ്രതികളില്‍ നിന്ന് പോലീസ് ബൈക്ക് കണ്ടെടുത്തു. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച രാത്രി 7.30-ഓടെ ആയിരുന്നു സംഭവം. ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് റോഡരികില്‍ പാര്‍ക്കുചെയ്ത് പൂട്ടിവെച്ചത്.  മുട്ടത്തറ ബൈപ്പാസിന് സമീപമുളള സ്വകാര്യ സ്ഥാപനത്തിന്റെ സമീപത്തായിരുന്നു കേടായ ബൈക്ക് ഒതുക്കിവെച്ചിരുന്നത്.

അടുത്തദിവസം ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ് മോഷണം പോയതായി മനസിലാക്കിയത്. തുടര്‍ന്ന് ജോസഫ് പൂന്തുറ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പഴഞ്ചിറ റോഡില്‍ നിന്ന് ബൈക്ക് കണ്ടെത്തുകയായിരുന്നു. ഒക്ടോബര്‍ ആറിന് വെളുപ്പിന് സ്‌കൂട്ടറില്‍ ഈ വഴി പോവുകയായിരുന്ന പ്രതികള്‍ പൂട്ടിവെച്ച ബൈക്കു കണ്ടിരുന്നു. തുടര്‍ന്ന് പൂട്ടുപൊട്ടിച്ച് സ്റ്റാര്‍ട്ട് ചെയ്തുവെങ്കിലും ചെയിന്‍ പൊട്ടിയതിനാല്‍ ബൈക്ക് നീക്കാനായില്ല. ഇതോടെ ഇവര്‍ എത്തിയ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് കൊണ്ട് പോകുകയായിരുന്നു. സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. പൂന്തുറ എസ്.എച്ച്.ഒ. സാജു, എസ്.ഐ.മാരായ വി. സുനില്‍, ജയപ്രകാശ്, ബിജുകുമാര്‍, എസ്.സി.പി.ഒ. സാബു, സി.പി.ഒ.മാരായ അനീഷ്, ഷിജു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...