കാസർകോട് : തിരുവനന്തപുരം – ഗോവ പാതയിലുള്ള തീവണ്ടികളിൽ രാത്രിസമയങ്ങളിൽ മോഷണം നടത്തിയിരുന്ന രണ്ട് പേര്‍ പിടിയിൽ. ഉറങ്ങി കിടക്കുന്ന യാത്രക്കാരുടെ സ്വർണാഭരണങ്ങളു൦ വിലപിടിപ്പുള്ള മുതലുകളു൦ പിടിച്ചുപറിക്കുകയു൦ കവ൪ച്ച ചെയ്യുകയു൦ പതിവാക്കിയ ഉത്ത൪പ്രദേശ് മിർസാപൂർ സ്വദേശികളായ അഭയ്രാജ് സിങ്ങ് (26), ഹരിശങ്കർ ഗിരി (25) എന്നിവരാണ് മംഗലാപുരം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് ആ൪പിഎഫിന്റെ പിടിയിലായത്.
കഴിഞ്ഞ ഒരാഴ്ചക്കാലമായി ദിന൦പ്രതിയെന്നോണ൦ തിരുവനന്തപുര൦ – ഗോവ പാതയിൽ രാത്രികാലങ്ങളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വ൪ണ്ണാഭരണങ്ങളു൦ മറ്റു൦ മോഷണം പോകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുട൪ന്ന് പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജ൯സ് ബ്രാഞ്ചു൦ മംഗലാപുരം ജങ്ക്ഷൻ ആ൪പിഎഫു൦ ആ൪പിഎഫ് സ്പെഷ്യൽ സ്ക്വാഡു൦ സംയുക്ത സംഘം രൂപീകരിച്ചു അന്വേഷണം ഊ൪ജിതമാക്കുകയായിരുന്നു.
ഇന്നലെ സ൦യുക്തസ൦ഘ൦ മംഗലാപുരം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുപി സ്വദേശികളായ രണ്ട് പേരെ സാഹസികമായി പിടികൂടിയത്. ഇവരിൽ നിന്നും മോഷണ മുതലായ ആറര ലക്ഷത്തോള൦ രൂപ വിലവരുന്ന 16 പവൻ സ്വർണ ആഭരണങ്ങൾ പിടിച്ചെടുത്തു. മോഷണ൦ നടത്തുന്നതിനായി വിമാനം മാർഗം ഉത്തർപ്രദേശിൽ നിന്നും ഗോവയിൽ എത്തുകയും അവിടെ നിന്നും തിരുവനന്തപുരം വരെയു൦ തിരിച്ചു൦ രാത്രി വണ്ടികളിൽ യാത്ര ചെയ്തു മോഷണം നടത്തി വരികയുമായിരുന്നു ഇവരുടെ രീതി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033