ഒറ്റ ദിവസം, നഷ്ടപ്പെട്ടത് രണ്ട് പേരുടെ ഫോണുകൾ : കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ മോഷ്ടാക്കളുടെ താവളം, പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ മോഷ്ടാക്കളുടെ താവളമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രണ്ട് പേരുടെ മൊബൈൽ ഫോണാണ് സ്റ്റേഷനിൽ നിന്ന് നഷ്ടപ്പെട്ടത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനില്‍ എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച രണ്ട് പേരുടെ മൊബൈൽ ഫോണുകളാണ് നഷ്ടമായത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വളാഞ്ചേരിയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയുടെ മൊബൈൽ ഫോണും മറ്റൊരു യാത്രക്കാരന്റെ ചാർജിൽ ഇട്ട മൊബൈൽ ഫോണും ആണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഇരുവരും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി പോലീസ് റെയിൽവേയ്ക്ക് കൈമാറുകയും ചെയ്തു.

രാത്രിയിലും പകൽ സമയത്തുമായി യാത്രക്കാരുടെ വില പിടിപ്പുള്ള നിരവധി സാധനങ്ങൾ ആണ് ഇവിടെ നിന്ന് കാണാതാകുന്നത്. വിദ്യാർഥികളുടെ ലാപ്ടോപ്, ഐഫോൺ ഉൾപ്പടെയുള്ള സാധനങ്ങളും കാണാതായവയില്‍ ഉള്‍പ്പെടുന്നു. മോഷണവും പിടിച്ചുപറിയും വർധിച്ചിട്ടും പോലീസ്, റെയിൽവേ പോലീസ് ഉൾപ്പെടെയുള്ള അധികൃതരിൽ നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകാത്തത് ട്രെയിൻ യാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും കൈമാറ്റവും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടക്കുന്നതായിട്ടും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....