ഓടുന്ന ട്രെയിനിൽ പരസ്യമായി മദ്യപിക്കുകയും മദ്യ വിതരണം നടത്തുക്കയും ചെയ്ത രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഓടുന്ന ട്രെയിനിൽ പരസ്യമായി മദ്യപിച്ചതിനും മദ്യ വിതരണം ചെയ്തതിനും രണ്ട് പേർ പിടിയിൽ. 16345 നമ്പർ ലോക്മാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ് പ്രസിലാണ് സംഭവം നടന്നത്. പനവേൽ ഭാഗത്ത് നിന്ന് കയറിയ അഞ്ചംഗ സംഘമാണ് പരസ്യ മദ്യസേവയും മദ്യസൽക്കാരവും നടത്തിയത്. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ഇവരെ റെയിൽവേ പോലീസ് പിടികൂടി പിഴയീടാക്കി.

ജനറൽ കമ്പാർട്ടുമെന്റിലെ ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു സംഘം പരസ്പരം മദ്യം നൽകിയതും കുടിച്ചതും. ഇതിനിടെ ശുചിമുറിയിൽ മൂത്രമൊഴിക്കാനും മറ്റുമെത്തിയവരെ വിളിച്ച് മദ്യം നൽകിയതായി യാത്രക്കാർ പറഞ്ഞു. ‘വാ അമ്മാവാ കുറച്ച് കുടിച്ചിട്ട് പോകാം’ എന്ന് പറഞ്ഞ് ഇവർ ആളുകളെ ക്ഷണിച്ച് കുടിപ്പിക്കുകയായിരുന്നു. കൂടാതെ സ്ത്രീകളും കുട്ടികളുമടക്കമുളള ആളുകൾ തിങ്ങിനിറഞ്ഞ കമ്പാർട്ട്മെന്റിൽ പുകവലിക്കുകയും ചെയ്തു.

പിന്നാലെ വടകരയിൽ നിന്ന് കയറിയ യാത്രക്കാരിൽ ചിലർ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴാണ് റെയിൽവേ പോലീസ് മദ്യപസംഘത്തി​ലെ രണ്ടുപേരെ പിടികൂടിയത്. പോലീസിനെ കണ്ട് സംഘത്തിലെ മറ്റുളളവർ രക്ഷപെട്ടു. തൃശൂർ ഭാഗത്തുള്ളവരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...

കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി

0
ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ...