നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം പാർക്കുചെയ്തിരുന്ന ലോറിയിൽനിന്ന് രണ്ടായിരം കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. എ.സി.പി പി. രാജ്കുമാറിന്റെ മേൽനോട്ടത്തിൽ ഇന്നലെ പുലർച്ചെ പട്രോളിംഗ് നടത്തിയ പാലാരിവട്ടം സബ് ഇൻസ്പെക്ടർ സണ്ണി, സി.പി.ഒമാരായ വിജേഷ്, ദീപേഷ് എന്നിവരാണ് സംശയാസ്പദമായി കണ്ട ലോറിയും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്.

കാസർകോ‌ട് ഷിരിബാഗിലു സ്വദേശികളായ ബിസ്മില്ല മൻസിലിൽ എ.എം. യൂസഫ് (68), മകൻ എ.വൈ. ഹനീഫ (36) എന്നിവരെ അറസ്റ്റുചെയ്തു. പൊലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ നിരോധിത പുകയിലെ ഉത്പന്നങ്ങൾ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചാക്കുകണക്കിന് വിതരണം ചെയ്യുന്നവരാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...