രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിക്ക് നേരെ വെടിയുതിർത്തു

For full experience, Download our mobile application:
Get it on Google Play

ഗുഡ്ഗാവ്: രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിക്ക് നേരെ വെടിയുതിർത്തു. കുട്ടികളിൽ ഒരാളുടെ അച്ഛന്‍റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. ഹരിയാനയിലെ ഗുഡ്ഗാവിൽ സമ്പന്നർ താമസിക്കുന്ന ഹൌസിങ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

സെക്ടർ 48-ലെ സെൻട്രൽ പാർക്ക് റിസോർട്ട്‌സിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികളിലൊരാളായ 17 വയസ്സുകാരൻ സഹപാഠിയെ തൻ്റെ അപ്പാർട്ട്‌മെൻ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. നേരത്തെ ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...

ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ശ്രമം ; രക്ഷകരായി തെരുവുനായ്ക്കൾ

0
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം....

പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി...

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...