ഒഴുക്കില്‍പ്പെട്ടത് മൈലപ്ര സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികള്‍ ; വെളിച്ചക്കുറവും നദിയിലെ അടിയൊഴുക്കും തിരച്ചിലിന് വെല്ലുവിളി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഐത്തല കളരിക്കൽ കടവിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ജോഷിന്‍ ബിനു(17), ക്രിസ് സാം ബിജു(17) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മൈലപ്രയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളാണ് ഇവര്‍. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. റാന്നി ഐത്തലയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവര്‍ പമ്പാനദിയിലെ കളരിക്കൽ കടവില്‍ കുളിക്കാനിറങ്ങവെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ.

കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടികൾ ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു. റാന്നിയില്‍ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ്, റാന്നി പോലീസ് എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേക്ഷണം നടത്തുന്നുണ്ട്. പ്രദേശവാസികളും മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ പങ്കുചേരുന്നുണ്ട്. വെളിച്ചക്കുറവും നദിയിലെ അടിയൊഴുക്കും തിരച്ചിലിന് നിലവിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടുതൽ രക്ഷാപ്രവർത്തകരെ സ്ഥലത്തെത്തിച്ച് തിരച്ചിൽ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...