ഷീറൈസ് പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്തിന് നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: നിയോജക മണ്ഡലത്തിൽ വനിതകൾക്കായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിഭാവനം ചെയ്തു നടപ്പാക്കുന്ന ഷീറൈസ് പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്തിന് വളയനാട് ഓഡിറ്റോറിയത്തിൽ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർവഹിക്കും. 25 മുതൽ 27 വരെ 3 ദിവസം നീണ്ടു നിൽക്കുന്ന സെഷൻ ആയിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി സെമിനാറുകൾ, ചർച്ചകൾ, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ് എന്നിവയും ഉണ്ടാകും. മന്ത്രിമാർ, കേരളത്തിലെ പ്രശസ്തരായ വനിത മാധ്യമപ്രവർത്തകർ, ചലച്ചിത്രതാരങ്ങൾ, എഴുത്തുകാരികൾ, സംരംഭകർ തുടങ്ങിയ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളും പരിപാടികളിൽ പങ്കെടുക്കുന്നു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വനിതകളെസ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഉന്നമനത്തിനും വളർച്ചക്കുമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഷീ റെെസ്. സാമ്പത്തികമായും സാമൂഹികമായും വനിതകളെ കൂടുതൽ ശക്തരാക്കുക എന്നതാണ് ലക്ഷ്യം. വിവിധ മേഖലയിലുള്ള നൈപുണ്യ പരിശീലനങ്ങൾ, സംരംഭകത്വ വികസന പരിപാടികൾ എന്നിവ വിവിധ വകുപ്പുകളുടെ സഹായത്തോടെ ഈ പദ്ധതി വഴി നടപ്പാക്കുന്നു. റാന്നിയിലെ 12 പഞ്ചായത്തുകളുടെയും വനിതകൾക്കായുള്ള തയ്യൽ പരിശീലനം ഇതിനോടകം പൂർത്തീകരിച്ചു. മോണ്ടി സോറി സ്കൂൾ അധ്യാപകരാകാന്‍ താല്പര്യമുള്ള വനിതകൾക്കായി പരിശീലനം നൽകുന്നതിന് മോണ്ടിസോറി ട്രെയിനിങ് സെൻററും റാന്നിയിൽ പ്രവർത്തിച്ചുവരുന്നു.

വനിതകൾക്കായുള്ള സൗജന്യ നഴ്സിംഗ് പരിശീലനമാണ് അടുത്തത്. ഇതിലൂടെയെല്ലാം വനിതകൾക്ക് സമ്പാദിക്കാനുള്ള വഴി കണ്ടെത്തി അവരെ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ ജില്ലാ മിഷൻ നടത്തിവരുന്ന കൃഷി മൃഗസംരക്ഷണം ഉപജീവനം എന്നിവ കേന്ദ്രീകരിച്ചുള്ള വിവിധ സെമിനാറുകളും ചർച്ചകളും റാന്നി ഫെസ്റ്റിന് ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. 25ന് നടക്കുന്ന യോഗത്തിൽ ട്രെയിനിങ് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് അംഗം ദീനാമ റോയ് നിർവഹിക്കും ലോഗോ പ്രകാശനം ജില്ലാ കളക്ടർ പ്രേം കൃഷ്ണനും നിർവഹിക്കും.

ക്ഷീര സംരംഭങ്ങളും വനിതകളുടെ സാധ്യതയും എന്ന വിഷയത്തിൽ രാവിലെ 10 മുതൽ 11 വരെ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. പകൽ 2 മുതൽ വൈകിട്ട് 4 വരെ സംഘടിപ്പിച്ചിരിക്കുന്ന ഹെയർ സ്റ്റോറിസ് സെമിനാറിൽ അഡ്വ പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷനാകും നാലുമണി മുതൽ സാംസ്കാരിക വകുപ്പിന്റെയും കുടുംബശ്രീ അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ ഉണ്ടാകും. 26ന് രാവിലെ 10 മുതൽ 11 വരെ കാർഷിക മൂല്യ വർദ്ധിത സാധ്യതകളും വിപണന സംവിധാനങ്ങളും എന്ന വിഷയത്തിൽ സെമിനാർ ഉണ്ടാകും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർലി സക്കറിയ സെമിനാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മുതൽ പ്രസീദ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് ഉറവ് ഉണ്ടാകും. 27ന് രാവിലെ പത്തിന് വിജയത്തിൻറെ പെൺ വഴികൾ എന്ന സെമിനാർ നടക്കും. പകൽ 11 30ന് റാന്നി നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത വിവിധ കഴിവുകൾ തെളിയിച്ച റാന്നിയുടെ വനിതാ നക്ഷത്രങ്ങളെ ആദരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തെ ചോദ്യം ചെയ്ത് മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി...

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...