മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. നേരത്തെ കേസില്‍ രണ്ടു പോലീസുകാരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ നടത്തിയത് കണ്ടെത്തി. ഏറെ ഗൗരവമുള്ള വിവരങ്ങളാണ് അന്വേഷണത്തില്‍ പോലീസിന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു പോലീസുകാരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2022ലാണ് അറസ്റ്റിലായ ബിന്ദുവിന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ കേസുള്ളത്. അന്നുമുതല്‍ ഈ പോലീസുകാര്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെ മറ്റ് നടപടികളിലേക്ക് കടന്നേക്കും. കഴിഞ്ഞ ദിവസമാണ് മലാപ്പറമ്പിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടത്തുന്ന പെണ്‍വാണിഭ സംഘത്തെ നടക്കാവ് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും പിടികൂടിയത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പടെ 9 പേരാണ് അറസ്റ്റിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...