തിരുവനന്തപുരം: കേരള തീരത്ത് അപകടത്തിൽപ്പെട്ട എംഎൽസി എൽസ എന്ന എന്ന ചരക്കുകപ്പലിന്റെ ഉടമകൾക്കെതിരെ കേസെടുക്കാൻ സർക്കാർ 17 ദിവസം വൈകിയത് അദാനിയെ പ്രീണിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത്രയും ദിവസം കേസെടുക്കാതെ കള്ളക്കളി നടത്തിയത് എന്തിനാണ് എന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിന് കേസെടുക്കാൻ കഴിയില്ല എന്നുവരെ തുറമുഖമന്ത്രി കളവ് പറഞ്ഞാണ് കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. നിയമത്തിന് അതീതരാണ് അദാനിയും അദാനിക്കു ബന്ധമുള്ളവരും എന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. കേരളത്തിന്റെ മത്സ്യസമ്പത്തിനെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനെയും ബാധിക്കുന്ന പ്രതിസന്ധികളാണ് കേരള തീരത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വല അടക്കമുള്ള സാധനങ്ങൾ കേടുവരുന്ന അവസ്ഥ ഈ അപകടങ്ങൾ മൂലം ഉണ്ടാകുന്നു. സർക്കാർ കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി മത്സ്യതൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























