നാല് പേരടങ്ങുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘത്തെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അറുപത്തഞ്ചോളം കേസുകളിൽ പ്രതികളായ നാല് പേരടങ്ങുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘത്തെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കാപ്പാ കേസ് പ്രതിയെ അന്വേഷിച്ച് നെടുമങ്ങാട് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിരവധി കേസുകളിലെ പ്രതികളും പോത്തൻകോട്, ശ്രീകാര്യം സ്വദേശികളുമായ അനന്തൻ, രാംകൃഷ്ണ, അഭിൻലാൽ, ഋഷിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

വാഹന മോഷണം, കവർച്ച തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തത്. ഒരു സ്ഥലത്ത് നിന്നും വാഹനം മോഷ്ടിച്ച ശേഷം ഇന്ധനം തീർന്നാൽ ആ വാഹനം വഴിയിൽ ഉപേക്ഷിച്ച് അടുത്ത സ്ഥലത്ത് നിന്നും വാഹനം മോഷ്ടിക്കുകയാണ് പ്രതികളുടെ സ്വഭാവം എന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച ആര്യനാട് മൊബൈൽ കടയിൽ മോഷണം നടത്തിയതും ഇവർ തന്നെയെന്ന‌ു സമ്മതിച്ചു. നെടുമങ്ങാട്, പോത്തൻകോട് പോലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...