500 രൂപ കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കിനാലൂരില്‍ 500 രൂപ കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, എകരൂല്‍ സ്വദേശി സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സ്വകാര്യ ബസിലെ ക്ലീനറായ സജില്‍ എന്നയാള്‍ കടമായി വാങ്ങിയ 500 രൂപ തിരികെ ആവശ്യപ്പെട്ട് സുഹൃത്ത് മനീഷിന്റെ ഫോണ്‍ കോള്‍ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുള്ള സംഭാഷണം വാക്കുതര്‍ക്കത്തിലേക്ക് നീങ്ങി. രാത്രി പത്തരയോടെ സജിലുള്‍പ്പെടെയുള്ള ബസ് ജീവനക്കാര്‍ വിശ്രമിച്ചിരുന്ന ഏഴുകണ്ടിയിലേക്ക് പണം ആവശ്യപ്പെട്ട് മനീഷും സുഹൃത്തുക്കളുമെത്തി.

തുടര്‍ന്ന് ഇരു കൂട്ടരും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് ബസ് ഡ്രൈവറായ സിജിത്തിനും, കണ്ടക്ടര്‍ സിജാദിനും കുത്തേറ്റത്. സംഭവത്തിന് പിന്നാലെ സജില്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അറിഞ്ഞ് ഓടി കൂടിയ നാട്ടുകാരാണ് കുത്തേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിജിത്തിന് നെഞ്ചിലും സിജാദിന് വയറിലുമാണ് കുത്തേറ്റത്. സംഭവത്തില്‍ കരുമല കുന്നുമ്മല്‍ ബബിജിത്ത്, കൈതച്ചാലില്‍ കെസി മനീഷ്, കരുമല പാറച്ചാലില്‍ പിസി ശരത് ലാല്‍ എന്നിവരെ ബാലുശേരി പaലീസ് അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...