കോട്ടപ്പുറം പുഴയിൽ വഞ്ചി മുങ്ങി രണ്ട് മണൽ വാരൽ തൊഴിലാളികളെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ: കോട്ടപ്പുറം പുഴയിൽ വഞ്ചി മുങ്ങി രണ്ട് മണൽ വാരൽ തൊഴിലാളികളെ കാണാതായി. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. മേത്തല പടന്ന പാലക്കപറമ്പിൽ സന്തോഷ് (38), എറിയാട് മഞ്ഞളിപ്പള്ളി ഓട്ടറാട്ട് പ്രദീപ് (55) എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച പുലർച്ചെ 2.30-ന് കോട്ടപ്പുറം കോട്ടയ്ക്ക് സമീപം കായൽ കടവിൽ ആയിരുന്നു അപകടം. രാത്രി 12-ന് മണൽ വാരുന്നതിന് പുഴയിൽ പുത്തൻവേലിക്കര ഭാഗത്തേക്ക് പോയ തൊഴിലാളികൾ മണൽ വാരി തിരികെ വരുമ്പോൾ കനത്ത കാറ്റിൽ വഞ്ചി മുങ്ങുകയായിരുന്നു.പുഴയിൽ ഓളം കൂടിയപ്പോൾ വഞ്ചിയിലേക്ക് വെള്ളം കയറി. വെളളം കോരി കളഞ്ഞ് അപകടം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പൊടുന്നനെ മുങ്ങിത്താഴുകയായിരുന്നു. പടന്ന തയ്യിൽ രാജേഷ് (45), അഞ്ചപ്പാലം സ്വദേശി അജേഷ് (35) എന്നിവരാണ് കരയിൽ നീന്തിക്കയറി രക്ഷപ്പെട്ടത്. പോലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താനായില്ല. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ; മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ

0
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി...

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...