യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ രണ്ട് പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ രണ്ട് പ്രതികൾ പിടിയിൽ. മണ്ണാറശാല തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ് (36), കളരിക്കൽ വീട്ടിൽ സനൽകുമാർ (35) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 ന് രാവിലെ 11 ന്  ഡി കെ എൻ എം എൽ പി സ്കൂളിന് സമീപത്ത് വെച്ച് സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. തുലാം പറമ്പ് നടുവത്ത് കൊട്ടാരത്തിൽ പറമ്പിൽ സനലിനാണ് (37) വെട്ടേറ്റത്.

കാറിൽ എത്തിയ സംഘം ബൈക്ക്  തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം  ഒളിവിൽ ആയിരുന്ന പ്രതികളെ മണ്ണാറശാല ഭാഗത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....