തിരുവല്ല: പട്ടാപ്പകൽ മഞ്ഞാടിയിലെ സ്പായിൽ കയറി ഗുണ്ടാ പിരിവ് നൽകാത്തതിന് ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി. ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ തോമസ് (23), മഞ്ഞാടി ഊരേത്ര തൈമലയിൽ കിരൺ തോമസ് (22) എന്നിവരാണ് ബുധനാഴ്ച വൈകീട്ട് പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ ആറു പ്രതികളും പിടിയിലായി. ഈ മാസം ഒന്നിന് വൈകീട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. ആറംഗ സംഘം 50000 രൂപ ഗുണ്ട പിരിവ് ആവശ്യപ്പെട്ട് സ്പായിൽ എത്തുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ മർദിച്ച ശേഷം മറ്റൊരു ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിലെത്തിയ കസ്റ്റമറെ മർദിച്ച് ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവിഡിയോ ചിത്രീകരിക്കുകയും ജീവനക്കാരിയിൽനിന്നും 2500 രൂപ പിടിച്ചുവാങ്ങുകയും ചെയ്തു. ഒന്നാം പ്രതി കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ (മരണ സുബിൻ-29), കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36), ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ പ്രശോഭ് (രൊക്കൻ-26) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























