പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; അധ്യാപകർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റായ്പൂർ : ചത്തീസ്​ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകർ പിടിയിൽ പിടിയിൽ. മനേന്ദ്ര​ഗഡ്- ചിർമിരി- ഭരത്പൂർ ജില്ലയിലാണ് സംഭവം. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററും രണ്ട് അധ്യാപകരും ഫോറ്സ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനുമാണ് പിടിയിലായത്. പിടിയിലായ അധ്യാപകരെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 17കാരിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. സർക്കാർ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റർ രവീന്ദ്ര സിങ് കുശ്‌വാഹ, സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് അധ്യാപകരായ അശോക് കുമാർ കുശ്‌വാഹ, കുശാൽ സിങ് പരിഹാർ, വനം വകുപ്പ് ജീവനക്കാരൻ ബൻവാരി സിങ് എന്നിവരാണ് പ്രതികൾ. രണ്ട് തവണ പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായതായാണ് പരാതി. രവീന്ദ്ര സിങ് കുശ് വാഹ പഠനത്തിൽ സഹായിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. നവംബർ 15ന് പെൺകുട്ടിയെ അധ്യാപകരിലൊരാളുടെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം മൂന്ന് പേരും കൂട്ടബലാത്സം​ഗം ചെയ്യുകയായിരുന്നു. തുടർന്ന് വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.നവംബർ 22ന് കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ അധ്യാപകൻ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ശേഷം വനം വകുപ്പ് ഉദ്യോ​ഗസ്ഥന്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സം​ഗത്തിനിരയാക്കുകയുമായിരുന്നു. കുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...