വ്യോമാഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് അഗ്നിഗോളമായി യുഎസ് നേവിയുടെ രണ്ട് യുദ്ധവിമാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഇദാഹോ: വ്യോമാഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് അഗ്നിഗോളമായി യുഎസ് നേവിയുടെ രണ്ട് യുദ്ധവിമാനങ്ങൾ. വിമാനങ്ങൾ പൂർണമായി കത്തിയമരും മുൻപ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ട് പൈലറ്റുമാർ. അമേരിക്കയിലെ ഇദാഹോയിൽ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടെ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ചത്. അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ ഇദാഹോയിലുള്ള മൗണ്ടൻ ഹോം എയർഫോഴ്സ് ബേസിൽ നടന്ന ഗൺഫൈറ്റർ സ്കൈസ് എയർ ഷോയുടെ രണ്ടാം ദിവസമാണ് നടുക്കുന്ന അപകടമുണ്ടായത്. വ്യോമാഭ്യാസ പ്രകടനത്തിൽ ഏർപ്പെട്ടിരുന്ന യുഎസ് നാവികസേനയുടെ രണ്ട് എഫ്.എ 18ജി ഗ്രൗളർ യുദ്ധവിമാനങ്ങളാണ് ആകാശത്തുവെച്ച് പരസ്പരം കൂട്ടിയിടിച്ചത്.

വാഷിംഗ്ടണിലെ വിഡ്ബി ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാഡ്രൺ 129ന്റെ ഭാഗമായ വിമാനങ്ങളായിരുന്നു ഇവ. മൗണ്ടൻ ഹോം വ്യോമതാവളത്തിന് വടക്കുപടിഞ്ഞാറൻ മേഖലയിലാണ് അപകടം നടന്നത്. അമേരിക്കൻ ഐക്യനാടുകളുടെ 250ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആയിരുന്നു വ്യോമാഭ്യാസ പ്രകടനം സംഘടിപ്പിച്ചത്. ഏകദേശം 67 മില്യൺ ഡോളർ (ഏകദേശം 550 കോടിയിലധികം ഇന്ത്യൻ രൂപ) വീതം വിലമതിക്കുന്നതാണ് തകർന്നുപോയ ഈ രണ്ട് അത്യാധുനിക പോർവിമാനങ്ങളും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...

ജയിലിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹം ; കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ

0
ജോധ്പുർ : രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച ഒരു...

ചർച്ചയ്ക്ക് സർക്കാർ തയ്യാർ ; വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയവത്കരിക്കരുത് : ജെ.പി. നദ്ദ

0
ന്യൂഡൽഹി : വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി...

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...