ഇട്ടിയപ്പാറ ടൗണില്‍ വൺവേ തെറ്റിച്ചെത്തിയ കാര്‍ ഇരുചക്രവാഹന യാത്രികനെ ഇടിച്ചു വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ ടൗണില്‍ വൺവേ തെറ്റിച്ചെത്തിയ കാര്‍ ഇരുചക്രവാഹന യാത്രികനെ ഇടിച്ചു വീഴ്ത്തി.ഇന്ന് രാവിലെ എട്ടുമണിക്ക് ശേഷമാണ് വണ്‍വെയില്‍ കാർ ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തില്‍ മന്ദമരുതി സ്വദേശിയായ യുവാവിന്‍റെ കാലിന് പരുക്കുപറ്റി. അപകടത്തിൽ പെട്ട ആളിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതെ കാർ യാത്രക്കാർ സ്ഥലത്തു നിന്നും രക്ഷപെടാനാണ് തയ്യാറായതെന്ന് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ ആരോപിച്ചു. വണ്‍വെ തെറ്റിക്കുന്ന ഒരുപാട് വാഹനങ്ങൾ രാവിലെ മുതൽ ടൗണിലൂടെ പായുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്നും ഇവര്‍ പറയുന്നു. വണ്‍വെ തെറ്റിച്ചു വരുന്നവര്‍ക്ക് മുന്നില്‍ നിയമം പാലിക്കുന്നവർക്ക് അപകടം വർദ്ധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നലെ എം പി യുടെ വാഹനത്തിനു പുറകിൽ മറ്റൊരു വാഹനം ഇടിച്ചും ടൗണില്‍ അപകടം ഉണ്ടായി. മുന്‍പ് തിരുവോണ നാളില്‍ വണ്‍വെ തെറ്റിച്ചെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവവും ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 70 പേർക്ക് പരിക്ക്

0
തലശേരി: തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 പേർക്ക് പരിക്ക്....

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....