മോട്ടോർ സൈക്കിളുകളിലെ സ്റ്റൈലൻ ‘ബോബി’ ; എൻഫീൽഡിനെ വെല്ലാൻ ജാവയുടെ ഗുലാൻ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയുടെ സ്വഭാവം പാടെ മാറിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ മാറിയെന്നു വേണമെങ്കിലും പറയാം. ഇന്ന് വിപണിയിൽ പല വിധത്തിലും തരത്തിലുമുള്ള ബൈക്കുകളാണ് ലഭ്യമായുള്ളത്. ഇതിനിടയിൽ സ്‌കൂട്ടറുകളുടെ വിൽപ്പനയും ഉയർന്നു വരികയാണെങ്കിലും യുവതലമുറക്ക് പ്രിയം ഗിയർമാറി പോവാനാവുന്ന വാഹനങ്ങൾ തന്നെയാണ്. ഏത് ബജറ്റിലുള്ള വണ്ടികളും സ്വന്തമാക്കാൻ ആളുള്ളതിനാൽ ആഗോളതലത്തിലെ പല സൂപ്പർബൈക്ക് നിർമാതാക്കളും ഇന്ത്യയിൽ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. എന്തിന് കുറഞ്ഞ വിലയിൽ ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ എന്നിവർ വരെ നമ്മുടെ നിരത്തുകളിൽ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച വർഷമാണിത്. മിഡ്-കപ്പാസിറ്റി സെഗ്മെന്റിലേക്കാണ് ഇന്ന് കൂടുതൽ ആളുകൾ വന്നെത്തുന്നത്. ആയതിനാൽ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം ഇവിടെ സാന്നിധ്യമറിയിച്ചും കഴിഞ്ഞു.

റോയൽ എൻഫീൽഡും ഹോണ്ടയും ട്രയംഫുമെല്ലാമാണ് ആളുകൾക്ക് പ്രിയമെങ്കിൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്‌തമായി എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരും ഒരുപാടാണ്. ഇത്തരക്കാരെ ഉന്നംവെച്ചാണ് ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ യെസ്‌ഡിയും ജാവയുമെല്ലാം ഇന്ത്യയിൽ പുനരവതരിച്ചിരിക്കുന്നത്. പണ്ടത്തെ അത്ര പ്രതാപം പറയാനാവില്ലെങ്കിലും മോശമാക്കാതെ വിൽപ്പന തുടരാൻ കമ്പനിക്കാവുന്നുണ്ട്. ബോബർ സ്റ്റൈലിലുള്ള ബജറ്റ് ഫ്രണ്ട്ലി മോഡൽ വേണമെങ്കിൽ ജാവ മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. പതിയെ റോയൽ എൻഫീൽഡ് ഈ വിഭാഗത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും നിലവിൽ ജാവ തന്നെയാണ് ഏവരുടേയും ചോയ്‌സ്. പെരാക്കിന്റെ വലിയ വിജയത്തിനു ശേഷം 42 ബോബർ കൂടി പുറത്തിറക്കി അരക്കെട്ട് ഉറപ്പിക്കാനും കമ്പനിക്കായി. ഇപ്പോൾ ഈ മോഡലിലേക്ക് ചെറിയൊരു പരിഷ്ക്കാരം കൊണ്ടുവന്ന് ആളെക്കൂട്ടാനുള്ള പദ്ധതിയിലാണ് ജാവ. എന്തെന്നല്ലേ, അലോയ് വീലുകളുമായി 42 ബോബറിന്റെ 2023 പതിപ്പിനെ ഒരുക്കുകയാണ് ബ്രാൻഡ്. ഇതിന്റെ സൂചന നൽകുന്ന ആദ്യ ടീസർ ചിത്രവും ജാവ പുറത്തുവിട്ടിട്ടുണ്ട്.

ബൈക്കിനെ കൂടുതൽ പ്രായോഗികമാക്കാൻ സഹായിക്കുന്ന അലോയ് വീലിനൊപ്പം ട്യൂബ് ലെസ് ടയറുകളും പുതിയ 42 ബോബറിൽ ഉണ്ടാവും. മോട്ടോർസൈക്കിളിന്റെ നിലവിലെ വേരിയന്റ് ട്യൂബ്-ടൈപ്പ് ടയറുകളോടെയാണ് വിപണിയിലെത്തുന്നത്. ഇതുകൂടാതെ, 2023 പരിഷ്ക്കാരത്തിന്റെ ഭാഗമായി ബോബർ ബിഎസ്-VI സ്റ്റേജ് 2 കംപ്ലയിന്റ് എഞ്ചിനും അവതരിപ്പിക്കും. 2023 മോഡൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി ജാവ തങ്ങളുടെ മോട്ടോർസൈക്കിളുകളുടെ മെക്കാനിക്കൽ ഘടകങ്ങളിൽ ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മികച്ച റൈഡിംഗ് അനുഭവം നൽകുന്നതിനായി എൻവിഎച്ച് ലെവലുകൾ മെച്ചപ്പെടുത്തി. എഞ്ചിൻ റീമാപ്പ് ചെയ്യുകയും ഒരു വലിയ ത്രോട്ടിൽ ബോഡി സ്ഥാപിക്കുകയും ചെയ്തു. ഇതുകൂടാതെ എക്‌സ്‌ഹോസ്റ്റ് പോർട്ടുകളുടെ വലിപ്പം വർധിപ്പിച്ചത് മെച്ചപ്പെട്ട യാത്രാക്ഷമതയും പെർഫോമൻസും നൽകാനും സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...