അബുദാബി : യുഎഇയില്‍ വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരയാകുന്നത്. അപരിചിതര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു കാരണവശാലും കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിക്കും മന്ത്രാലയം തുടക്കം കുറിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘം യുഎഇയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് അടുത്തിടെ ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയായത്. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായ സന്ദേശം ലഭിക്കുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കുന്നത്. പരിചിതമല്ലാത്ത വെബ്സൈറ്റ് ലിങ്കുകളില്‍ പ്രവേശിക്കുന്നതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
പ്രമുഖ ഭക്ഷണ വിതരണ കമ്പനികളുടെ വെബ്‌സൈറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചാണ് ചിലര്‍ തട്ടിപ്പ് നടത്തുന്നത്. പണം അടക്കാനുള്ള ലിങ്കിലൂടെ ഒടിപി കൈമാറുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തും. ഒരേ സ്ഥാപനത്തിലെ 10 പേര്‍ക്ക് വരെ ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ട്. യുഎഇയിലെ ഒരു ഫാര്‍മസി ജീവനക്കാരിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് നഷ്ടമായത് 50,000 ദിര്‍ഹമാണ്. ഗൂഗില്‍ പേ ആപ്ലിക്കേഷന്‍ വഴിയും ചിലര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഇമെയിലില്‍ ലഭിക്കുന്ന ലിങ്കുകളില്‍ പ്രവേശിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























