ഫാത്തിമ ലത്തീഫിന്റെ വേര്‍പാടിന് രണ്ടാണ്ട് ; എങ്ങുമെത്താതെ അന്വേഷണം : സ്റ്റാലിനെ കാണാന്‍ കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചെന്നൈ ഐ.ഐ.ടി.വിദ്യാർഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് ആത്മഹത്യചെയ്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം എങ്ങുമെത്തിയില്ല. ഫാത്തിമ മരിച്ച് ചൊവ്വാഴ്ച രണ്ടുവർഷം തികയുന്നു. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാനായി തമിഴ്നാട് മുഖ്യമന്ത്രിയെയടക്കം കാണാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. 2019 നവംബർ ഒൻപതിനാണ് കൊല്ലം കിളികൊല്ലൂർ കിലോൻതറയിൽ ഫാത്തിമ (18) യെ ഹോസ്റ്റൽമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്.

ഒന്നാംവർഷ എം.എ.ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ഫാത്തിമയ്ക്ക് ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാലാണ് ആത്മഹത്യചെയ്തത്. മരണത്തിന് ഉത്തരവാദികളായ അധ്യാപകരെപ്പറ്റിയുള്ള വിവരങ്ങൾ ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു. ചെന്നൈ കോട്ടൂർപുരം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേരളത്തിൽനിന്നുള്ള ജനപ്രതിനിധികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നു. എന്നാൽ കോവിഡ് വ്യാപനംമൂലം മൊഴിയെടുപ്പും തുടർനടപടികളും നീണ്ടു.

മാസങ്ങൾക്കുമുൻപ് തെളിവെടുപ്പിനായി സി.ബി.ഐ സംഘം കൊല്ലത്ത് എത്തിയിരുന്നു. വ്യാഴാഴ്ച മൊഴിയെടുക്കുന്നതിനായി സി.ബി.ഐ ചെന്നൈ യൂണിറ്റിലെത്താൻ ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫിന് അറിയിപ്പ് നൽകിയിട്ടുണ്ട്. കേസന്വേഷണം വേഗത്തിലാക്കാൻ സഹായംതേടി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ലത്തീഫ് കാണുന്നുണ്ട്. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെയും കാണും. ഫാത്തിമയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചൊവ്വാഴ്ച രാജ്ഭവന് മുന്നിൽ ധർണ നടത്തും. എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കാമ്പസുകളിലും കൊല്ലം ചിന്നക്കടയിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...