കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ ഭാര്യയും മകനും വിഷം കഴിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ ഭാര്യയും മകനും വിഷം കഴിച്ച് മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ സൂര്യന്‍ ഡി.നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകന്‍ കല്‍ക്കി (5 മാസം) എന്നിവരാണു മരിച്ചത്. അദിതിയുടെ വീടായ ചെങ്ങന്നൂര്‍ ആലാ വിളവില്‍ വീട്ടില്‍ തിങ്കള്‍ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടത്.

തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹരിപ്പാട് ഗ്രൂപ്പ് മേല്‍ശാന്തി സൂര്യനും (31) അമ്മ ശ്രീദേവി അന്തര്‍ജനവും (57) കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ എട്ടിനു മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നു മനോവിഷമത്തിലായിരുന്നു അദിതി. ശിവദാസ് ഇന്ദിരാ ദേവി ദമ്പതികളുടെ മകളാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...