മീന്‍ കച്ചവടത്തിന്‍റെ മറവില്‍ ഓട്ടോയില്‍ കഞ്ചാവ് വില്‍പ്പന ; രണ്ട് യുവാക്കളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മീന്‍ കച്ചവടത്തിന്‍റെ മറവില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂര്‍ നെല്ലിക്കാപ്പറമ്പ് വീട്ടില്‍ ജോബി ജോസ്(32), വാഴിച്ചല്‍ കുഴിയാര്‍ തടത്തരികത്ത് വീട്ടില്‍ ഉദയലാല്‍(38) എന്നിവെരെയാണ് ആന്‍റി നര്‍ക്കോട്ടിക് സംഘത്തിന്‍റെ പിടിയിലായത്. ഇവര്‍ സ‍ഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി.

ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയുടെ സീറ്റിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോബി ജോസിനെയും ഉദയലാലിനെയും നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ചാവുമായി പ്രതികള്‍ വരുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒറ്റശ്ശേഖരമംഗലത്തുവെച്ചാണ് ആന്‍റി നര്‍ക്കോട്ടിക് സംഘം ഇവരെ പിടികൂടിയത്.

അടുത്തിടെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരുവരെയും നിരീക്ഷിച്ചിരുന്നത്. മീന്‍വില്‍പ്പനയുടെ മറവില്‍ പ്രതികള്‍ കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന് മനസിലാക്കിയ സംഘം തെളിവുകളുമായി ഇരുവരയെും പിടികൂടാനായി കാത്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം കഞ്ചാവുമായി രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...