Thursday, April 25, 2024 7:20 am

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ ; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥികളെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ അന്തിക്കാട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. മുറ്റിച്ചൂര്‍ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയില്‍ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയില്‍ വിഷ്ണു (19 ) എന്നിവരാണ് അറസ്റ്റിലായത്. ആറും എട്ടും ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് വിദ്യാര്‍ത്ഥിനികളെ പരിചയപ്പെട്ടത്.

ഇതിന് ശേഷം പ്രണയം നടിച്ച് നീരജിന്റെ വീട്ടിലെത്തിക്കുകയും വിവിധയിടങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. വിദ്യാര്‍ത്ഥിനികളുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.അന്തിക്കാട് ഐഎസ്എച്ച്ഒ പി.കെ.ദാസ്, എസ്‌ഐ എ.ഹബീബ്, എഎസ്‌ഐ അരുണ്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം ; പത്ത് പേർക്കെതിരെ കേസ്

0
കോട്ടയം: പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

മഴ ലഭിക്കാതെ കർണാടക വനം പ്രദേശങ്ങൾ ; മരങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി

0
പുൽപള്ളി : വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക...