പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെളുപ്പിന് 4.30 ന് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ട് യുവാക്കളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒഡീഷ സ്വദേശികളാണ് പിടിയിലായതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ഒഡീഷയിലെ ഗജപതി ജില്ലയില്‍ അഡവ സ്വദേശികളാണ് പിടിയിലായത്.
ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മാര്‍ക്കറ്റില്‍ 50 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ആര്‍പിഎഫ് പിടികൂടിയത്. ആലുവയിലേക്ക് കൊണ്ടുപോയി ചെറുകിട വില്‍പ്പന നടത്താനെത്തിച്ചതാണ് കഞ്ചാവ്. വിവിധ ട്രെയിനുകള്‍ മാറിക്കയറിയാണ് ഇവര്‍ പാലക്കാടെത്തിയത്. ഇവിടെ നിന്നും ട്രെയിനില്‍ ആലുവയിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്.