ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കോഴിക്കോട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. 1.85 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ചെറുവണ്ണൂര്‍, ഒളവണ്ണ റഹ്‌മാന്‍ ബസാര്‍ സ്വദേശികളായ തൊണ്ടിയില്‍ വീട്ടില്‍ സി. അര്‍ഷാദ് (23), ഗോള്‍ഡന്‍ വീട്ടില്‍ കെ. മുഹമ്മദ് ഷെഹന്‍ഷാ(24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പോലീസ് ജില്ലയിലുട നീളം സംഘടിപ്പിച്ചു വരുന്ന മയക്കുമരുന്ന് കടത്തുകാരെ കണ്ടെത്താനുള്ള പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്.

ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എല്‍ 10 എ.സെഡ് 3991 നമ്പര്‍ കാറിലെ യാത്രക്കാരായിരുന്നു ഇരുവരും വാഹന പരിശോധനക്കിടെ പരുങ്ങിയ യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്നും മയക്കുമകുന്ന് കണ്ടെത്തിയത്. ഇതോടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ലഹരിക്കടത്തും വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...