Wednesday, January 15, 2025 4:10 pm

വാടാനപ്പള്ളിയിൽ കഞ്ചാവും ലഹരിമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസിന്‍റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: വാടാനപ്പള്ളിയിൽ കഞ്ചാവും ലഹരിമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസിന്‍റെ പിടിയിൽ. സായന്ത്, ഷിജിൽ എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 140 ഗ്രാം കഞ്ചാവും, 1.07 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. വാടാനപ്പള്ളി റെയിഞ്ച് പാർട്ടി നടത്തിയ പട്രോളിംഗിൽ തൃപ്രയാർ ഭാഗത്ത് നിന്നാണ് സായന്തിനെ 140 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചേർപ്പ് ഭാഗത്ത് നിന്ന് ഷിജിൽ എന്ന യുവാവിനെ കൂടി അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇയാളിൽ നിന്നും 1.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികൾ വാടാനപ്പള്ളി ഭാഗത്ത് കഞ്ചാവും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും വൻതോതിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു. പ്രതികൾക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വഷിച്ച് വരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി.

മറ്റൊരു കേസിൽ നൂറു ഗ്രാമോളം അതിമാരക രാസ ലഹരിയുമായി തൃശ്ശൂരിലെ മാളയിൽ മൂന്നു പേര്‍ പിടിയിലായി. മാള കല്ലൂര്‍ വൈന്തല സ്വദേശി ആട്ടോക്കാരന്‍ വീട്ടില്‍ മനു ബേബി ( 28 വയസ് ) ,കോഴിക്കോട് ജില്ല മുക്കം ഓമശ്ശേരി സ്വദേശി പുത്തന്‍പുര വീട്ടില്‍ ഷാഹിദ് മുഹമ്മദ് (28 വയസ് ) , പാലക്കാട് ജില്ലാ പറളി തേനൂര്‍ സ്വദേശി തടത്തില്‍ സണ്ണി ജോസ് ജോണ്‍ ( 27 വയസ് ) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് യുവാക്കൾ അിചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷ്, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാര്‍ എം.ന്റെയും നേതൃത്വത്തില്‍ മാള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി, സബ് ഇന്‍സ്‌പെക്ടര്‍ ശിവന്‍ എന്നിവരും ഡാന്‍സാഫ് ക്രൈംസ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് ; ഓറഞ്ച് അലേർട്ട്

0
ഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത...

പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി

0
പത്തനംതിട്ട : നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന്...

കാട്ടാക്കട അശോകൻ വധക്കേസ് ; 1 മുതൽ 5 വരെ പ്രതികൾക്ക് ഇരട്ട...

0
തിരുവനന്തപുരം: കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച്...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പ് ; പൂജ ഖേദ്കറുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പു നടത്തി ഒബിസി, ഭിന്നശേഷി സംവരണ...