പാലക്കാട് മുക്കയ് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ പാലക്കാട് മുങ്ങി മരിച്ചു.
മാട്ടുമന്ത മുരുകണി സ്വദേശിയായ രമേശിനറെ മകന്‍ വൈഷ്ണവ് (19), മുരുകണി ഉണ്ണികൃഷ്ണന്‍റെ  മകന്‍ അജയ് കൃഷ്ണന്‍ (18) എന്നിവരാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് മരിച്ചവര്‍. ചൊവ്വാഴ്ച രാവിലെ 11 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മുക്കയ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാക്കളാണ് മുങ്ങി മരിച്ചത്. ഇക്കോ വില്ലേജിന് സമീപത്തുള്ള കടവിലിലാണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. പ്രദേശത്തെ കടവില്‍ ആഴമുള്ള ഭാഗത്ത് ചെളി അടിഞ്ഞിരുന്നു.

ചെളിയില്‍ താഴ്ന്ന് പോയാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മലമ്പുഴ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ചിറ്റൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രണ്ടു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...