22.6 C
Pathanāmthitta
Thursday, March 23, 2023 7:47 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കലക്ടർ രേണുരാജ്

കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ എറണാകുളം ജില്ലാ കലക്ടർ ഡോ.രേണുരാജ് നേരിട്ട് കോടതിയിൽ ഹാജരായി. ഇന്നു ഹാജരാകണമെന്ന് കലക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45നു തന്നെ കലക്ടർ ഹൈക്കോടതിയിലെത്തി. ബ്രഹ്മപുരത്തെ തീപിടുത്ത വിഷയം കത്തിനിൽക്കുന്നതിനിടെ കലക്ടറെ വയനാട്ടിലേക്കു സ്ഥലം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

അതേസമയം ഇന്നലെ ഉച്ചയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും കലക്ടർ എത്തിയിരുന്നില്ല. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കലക്ടർ ഇന്ന് കോടതിയിലെത്തിയത്. ജില്ലാ കലക്ടർക്കൊപ്പം കോർപ്പറേഷൻ സെക്രട്ടറിയും കോടതിയിലെത്തി. അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈനിലും ഹാജരായി.

self

പ്രഥമ പരിഗണന പൊതുജന താൽപര്യത്തിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തെ മുഴുവൻ ഒരു നഗരമായാണ് കാണുന്നത്. ഈ നഗരത്തിൽ മാലിന്യം കുമിഞ്ഞു കൂടാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം മാലിന്യ പ്ലാന്റിനു തീപിടിച്ച സംഭവത്തിൽ സർക്കാർ ഉന്നതതല യോഗം വിളിച്ചതായി എജി ഹൈക്കോടതിയെ അറിയിച്ചു. മാലിന്യ പ്ലാന്റിലെ തീപിടുത്തം കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുക്കും.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

കൊച്ചിയിലെ വിഷപ്പുക മൂലം ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണെന്ന് കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. മാലിന്യസംസ്കരണകേന്ദ്രത്തിന് ആരെങ്കിലും തീവെച്ചതാണോയെന്ന ചോദ്യവും ഉയർത്തി. മാലിന്യം കത്തി വിഷപ്പുക പടരുന്നതു സംബന്ധിച്ചു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിനെത്തുടർന്നാണ് കോടതി കേസെടുത്തത്.

ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നു നിർദേശിച്ച കോടതി, കോർപറേഷൻ സെക്രട്ടറി, കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ ഇന്നലെ തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറൽ വിശദീകരണത്തിന് ഒരുദിവസം സാവകാശം തേടിയെങ്കിലും അനുവദിച്ചില്ല. ഉച്ചകഴിഞ്ഞു മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി.പ്രദീപ് കുമാർ ഓൺലൈനിലും കോർപറേഷൻ സെക്രട്ടറി എം.ബാബു അബ്ദുൽ ഖാദർ നേരിട്ടും ഹാജരായി. വീഴ്ചകളുടെ പേരിൽ കോർപറേഷനെയും ബോർഡിനെയും കോടതി വിമർശിച്ചു. കലക്ടർ ഡോ. രേണുരാജ് ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മൂന്നു പേരോടും ഇന്നും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow