കനത്ത മഴയും മണ്ണിടിച്ചിലും; ജപ്പാനിൽ ഡുജുആൻ ചുഴലിക്കാറ്റ് വിതച്ചത് വൻനാശം, അരലക്ഷത്തോളം വീടുകൾ ഇരുട്ടിൽ

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ: ജപ്പാനിൽ ഡുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് 6 പേർ കൊല്ലപ്പെട്ടു. 22 ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രതികൂല കാലവസ്ഥ മൂലം മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കി. ടോക്കിയോയിലും സമീപ സംസ്ഥാനങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. 50,000 വീടുകളിൽ വൈദ്യുതി മുടങ്ങി. ജപ്പാന്റെ പസഫിക് തീരത്തുകൂടി കടന്നുപോയ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ജപ്പാനിൽ സൃഷ്ടിച്ചത്. കനത്ത മഴയെത്തുടർന്ന് ചിബ പ്രവിശ്യയിലെ അമ്പത്തെണ്ണായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറി.

ജപ്പാനിൽ സിൽവർ വീക്ക് എന്ന പേരിൽ അറിയപ്പെടുന്ന അവധിക്കാലത്താണ് ഈ പ്രകൃതിദുരന്തം ഉണ്ടായത്. ഓഗസ്റ്റിലും സെപ്റ്റംബർ തുടക്കത്തിലും കനത്ത മഴ നേരിട്ട ചിബ പ്രവിശ്യയെയാണ് ഈ കൊടുങ്കാറ്റും ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. ചിബയിൽ മാത്രം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അമ്പത്തൊന്നുകാരൻ ഉൾപ്പെടെ അഞ്ചുപേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മറ്റുള്ളവർ 70നും 80നും ഇടയിൽ പ്രായമുള്ളവരാണ്. ടോക്കിയോയ്ക്ക് സമീപമുള്ള കനഗാവ പ്രവിശ്യയിലെ യോക്കോസുക, മിയുര എന്നിവിടങ്ങളിൽ തുടർച്ചയായ മണ്ണടിച്ചിലുകൾ ഉണ്ടായി. കാണാതായവർക്കായി നാലുപേർക്കായിപോലീസ് തിരച്ചിൽ തുടരുകയും ചെയ്യുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’അമ്മയുടെ പാൽ വിഷമാണെന്ന് പറയരുത്’; പാർട്ടി നേതൃത്വത്തെ വിമർശിച്ച പി കെ ശശിക്ക്...

0
പാലക്കാട്: പി കെ ശശിയെ ഉന്നമിട്ട് വീണ്ടും സിപിഐഎം സംസ്ഥാന കമ്മിറ്റി...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. നല്ലളം...

ബിഹാറിൽ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെതിരെ പെൺകുട്ടികളുടെ പരാതി

0
നവാഡ: ബിഹാറിലെ നവാഡയിൽ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി...

കുടുംബവഴക്കിനെ തുടർന്ന് യുവതിക്ക് നേരെ ഭർത്താവിന്റെ ആക്രമണം; കാക്കനാട് അമ്പാടിമൂലയിൽ പെട്രോൾ ഒഴിച്ച് തീ...

0
കൊച്ചി: കാക്കനാട് അമ്പാടിമൂലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പ്രതിയെ...