ഫിലിപ്പീൻസിൽ 230 കിമീ വേഗതയിൽ ആഞ്ഞടിച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്

For full experience, Download our mobile application:
Get it on Google Play

ഫിലിപ്പീൻ : ഫിലിപ്പീൻസിലെ പ്രധാന ദ്വീപായ ലൂസോണിൽ അതിതീവ്ര ചുഴലിക്കാറ്റായ ഹങ്-വോങ് ആഞ്ഞടിച്ചതോടെ കനത്ത നാശം. ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഉണ്ടാക്കിയ ദുരന്തത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്ത് ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്നും ദുരന്തത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. അറോറ പ്രവിശ്യയിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിലൊന്നായ ലൂസോണിൽ അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ചാണ് ചുഴലിക്കാറ്റിനെ നേരിട്ടത്. 185 മുതൽ 230 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ആഞ്ഞടിച്ചെന്നാണ് ഫിലിപ്പീൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പറയുന്നത്.

ഇതോടൊപ്പം ശക്തമായ മഴയും പ്രദേശത്ത് അനുഭവപ്പെട്ടു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിരവധി പ്രദേശങ്ങൾ ജലം കയറി വെള്ളത്തിനടിയിലായി. ഇസബെല പ്രവിശ്യയിലെ സാന്റിയാഗോയിൽ ധാരാളം വീടുകൾ തകർന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ മുൻകരുതൽ നടപടികളാണ് കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കിയത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...