ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയില്‍ സിപിഎം നേതൃത്വത്തിനെതിരെ യു പ്രതിഭ എംഎല്‍എ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും യു പ്രതിഭ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വോട്ട് ചോര്‍ച്ചയും തര്‍ക്കങ്ങളും പാര്‍ട്ടിയില്‍ ചര്‍ച്ച ആയിട്ടും കായംകുളത്തെ വോട്ട് ചോര്‍ച്ച പരിശോധിക്കപ്പെട്ടില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വ്വ സമ്മതരായി നടക്കുകയാണെന്നുമാണ് ഫേസ്ബുക്കിലൂടെ പ്രതിഭയുടെ വിമര്‍ശനം.
”തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ എടുത്തു. അത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടിയെന്ന് വിശ്വസിക്കുന്നില്ല. ആലപ്പുഴ സിപിഎം സമ്മേളനത്തിന് ശേഷമാണ് പ്രതിഭയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച ആരും അന്വേഷിച്ചില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്നും ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണെന്നും പ്രതിഭയുടെ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
ഫേസ് ബൂക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം