കൊവിഡ് 19 : യുഎഇയില്‍ എട്ട് മരണം, 525 പേർക്ക് കൂടി രോഗം

For full experience, Download our mobile application:
Get it on Google Play

ദുബായ് : യുഎഇയിൽ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയർന്നു. 525 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയി ഉയര്‍ന്നു. അതേസമയം 123 പേർക്ക് വെള്ളിയാഴ്ച രോഗം ഭേദമായി. രോഗവിമുക്തി നേടിയവർ ഇപ്പോൾ 1760 ആയി. 32,000 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മലയാളികളടക്കം 14 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 38,000 കവിഞ്ഞു. ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുബായില്‍ ജോലി ചെയ്യുകയായിരുന്ന തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസമടക്കം എട്ടുപേര്‍ ഇന്ന് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 1172 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറു പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 127 ആയി ഉയര്‍ന്നു. ഗള്‍ഫില്‍ ആകെ മരണം 234 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...