Saturday, May 18, 2024 2:08 am

യുഎഇയില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയില്‍ സിനോഫാം വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കും. ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരമായതായി ചൊവ്വാഴ്‍ചയാണ് ഔദ്യോഗിക അറിയിപ്പുണ്ടായത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിലും മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് യുഎഇ ആരോഗ്യ വിഭാഗം വക്താവ് ഡോ. ഫരീദ അല്‍ ഹുസാനി പറഞ്ഞു. ജനങ്ങള്‍ക്ക് കൊവിഡ് വൈറസ് ബാധയില്‍ നിന്ന് പരമാവധി സുരക്ഷയൊരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.

കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വാക്സിനുകള്‍ സുരക്ഷ നല്‍കുമെന്നാണ് അന്താരാഷ്‍ട്ര തലത്തിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമാണ് സാധാരണയായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത്. നേരത്തെ തന്നെ യുഎഇയില്‍ ചിലര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നിരുന്നു. ഇത് കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാന്‍ സഹായകമായെന്ന വിലയിരുത്തലാണുണ്ടായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും ഒരുലക്ഷം...

0
കോഴിക്കോട്: പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 58 വര്‍ഷം...

ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ ; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി...

ചാക്കയിൽ ഹോട്ടലിൽ വെച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ...

ജീവനക്കാരൻ മരിച്ച് 10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല ; നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച...