കൊച്ചി : അവതാരികയായി എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചിരിക്കുകയാണ് നൈല. ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈലയാണ്.
അദ്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ പ്രതികരിച്ചു. യുഎഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.