സ്വര്‍ണ രുദ്രാക്ഷമാല കാണാതായ സംഭവം : മുന്‍ മേല്‍ശാന്തിയെ പ്രതിയാക്കി പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല കാണാതായ സംഭവത്തില്‍ മുന്‍ മേല്‍ശാന്തിയെ പ്രതിയാക്കി പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് തളിയില്‍ വാരിക്കാട് കേശവന്‍ സത്യേഷിനെതിരെയാണ് ഏറ്റുമാനൂര്‍ പോലീസിന്‍റെ നടപടി. മാല നല്‍കിയ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മാല നിര്‍മ്മിച്ച സ്വര്‍ണ്ണപ്പണിക്കാരന്‍ ഉള്‍പ്പെടെ 17 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

81 രുദ്രാക്ഷമണികളും 23 ഗ്രാം തൂക്കവുമുള്ള മാല മോഷണം പോയെന്ന് പോലീസും സ്ഥിരീകരിക്കുന്നു. കേശവന്‍ സത്യേഷ് ചുമതലയൊഴിഞ്ഞതിനു ശേഷം കഴിഞ്ഞ ജൂലൈ ആദ്യം പുതിയ മേല്‍ശാന്തി ചുമതലയേറ്റപ്പോഴാണ് മാല കാണാതായ സംഭവം പുറത്തറിഞ്ഞത്. നഷ്ടപ്പെട്ട മാലയ്ക്കു പകരം 72 മുത്തുകളുള്ള മറ്റൊരു മാല കണ്ടെത്തുകയും ചെയ്തു. അതേസമയം പോലീസ് ചോദ്യം ചെയ്യാനിരിക്കെ ഇദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

ദേവസ്വം ബോര്‍ഡ് വിജിലന്‍സിന് പിന്നാലെ മാല മോഷണംപോയെന്നാണ് പൊലീസിന്‍റെയും നിഗമനം. മോഷണക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ച പോലീസ് മുന്‍ മേല്‍ശാന്തിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. അടുത്ത ദിവസം മുന്‍ മേല്‍ശാന്തി കേശവന്‍ സത്യേഷിനെ ചോദ്യം ചെയ്യുന്നതിനായി നോട്ടിസ് നല്‍കും. ആഭരണങ്ങള്‍ സൂക്ഷിക്കേണ്ട ചുമതല മേല്‍ശാന്തിമാര്‍ക്കാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...