യുഎഇയില്‍ ഐ.പി അഡ്രസ് തട്ടിപ്പ് നടത്തിയാല്‍ നാല് കോടി വരെ പിഴ

For full experience, Download our mobile application:
Get it on Google Play

അബുദാബി : കുറ്റകൃത്യങ്ങള്‍ ചെയ്യാനായി ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസില്‍ കൃത്രിമം കാണിക്കുന്നതിന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതര്‍. 20 ലക്ഷം ദിര്‍ഹം വരെ (നാല് കോടിയോളം ഇന്ത്യന്‍ രൂപ) ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിഴ ലഭിക്കുമെന്നാണ് യുഎഇ പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമാവബോധം സൃഷ്‍ടിക്കാന്‍ ലക്ഷ്യമിട്ട് പ്രോസിക്യൂഷന്‍ വിഭാഗം നടത്തുന്ന സോഷ്യല്‍ മീഡിയാ ക്യാമ്പയിനിലാണ് ഐ.പി അഡ്രസ് മാറ്റിക്കൊണ്ടുള്ള തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2012ലെ ഫെഡറല്‍ നിയമം അഞ്ചിലെ ഒന്‍പതാം വകുപ്പാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ബാധകമാവുക. അഞ്ച് ലക്ഷം ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ പിഴ ശിക്ഷ. ഇത് പരമാവധി 20 ലക്ഷം ദിര്‍ഹം വരെ ഉയരും. ക്രിമിനല്‍ ലക്ഷ്യങ്ങളോടെ കമ്പ്യൂട്ടര്‍ നെറ്റ്‍വര്‍ക്കുകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് യുഎഇയിലെ നിയമം അനുശാസിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...