യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : ഇരുപത്തിയെട്ടുകാരിയായ യുവതിയെ അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത. ആമ്പല്ലൂര്‍ ക്ഷേത്രത്തിനു സമീപം ആര്യച്ചിറപ്പാട്ട് വീട്ടില്‍ സുകുമാരന്റെ മകള്‍ സൂര്യമോളാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സുഹൃത്ത് പുത്തന്മലയില്‍ അശോകിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൂങ്ങി മരണമാണെന്നാണ് നിഗമനമെങ്കിലും മൃതദേഹം കട്ടിലില്‍ കണ്ടെത്തിയതും മൃതദേഹവും മുറിയും നനഞ്ഞ നിലയിലായതുമാണ് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. സൂര്യയുടെ വീടിന് കുറച്ചകലെയുള്ള പുത്തന്മലയില്‍ അംബുജാക്ഷന്റെ വീടിന്റെ മുകളിലെ നിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സൂര്യയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. അംബുജാക്ഷന്റെ വീട് പെയിന്റ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് യുവതി വീടിന്റെ മുകളിലെ നിലയിലേയ്ക്ക് കയറിപ്പോകുന്നത് കണ്ടത്. ഇതറിഞ്ഞ് വീട്ടിലുണ്ടായിരുന്നവരും തൊഴിലാളികളും അവിടെയെത്തിയപ്പോള്‍ യുവതി മുറിയില്‍ കയറി വാതിലടച്ചിരുന്നു. തുടര്‍ന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അംബുജാക്ഷന്റെ മകന്‍ അശോകനും സൂര്യയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്.

ഇന്നലെ രാവിലെ അശോകിന്റെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയില്‍ കയറി വാതിലടച്ചെന്നും, ഈ വിവരം സൂര്യയുടെ വീട്ടില്‍ അറിയിച്ച ശേഷം വാതില്‍ തകര്‍ത്തു മുറിയില്‍ കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നുമാണ് അശോക് പോലീസിന് നല്‍കിയ മൊഴി. സൂര്യമോളും അശോകനും എം.സി.എയ്ക്ക് ഒരുമിച്ചാണ് പഠിച്ചിരുന്നത്.

ഇരുവരും സൂര്യമോളുടെ വീട്ടില്‍വെച്ച്‌ പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ ട്യൂഷനെടുത്തിരുന്നു. സൂര്യമോള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയും അശോകന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറുമാണ്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയബന്ധമൊന്നുമില്ലായിരുന്നുവെന്നും അശോകന്റെ വിവാഹം മറ്റൊരു യുവതിയുമായി ഡിസംബര്‍ 15ന് നടത്തുവാന്‍ തീരുമാനിച്ചിരുന്നതായും അശോകന്റെ വീട്ടുകാര്‍ പറയുന്നു.

അതേസമയം മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പകല്‍ വീട്ടില്‍ എല്ലാവരും ഉണ്ടായിരിക്കെ നടന്ന മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

വിവരമറിഞ്ഞ് ബന്ധുക്കള്‍ എത്തുമ്പോള്‍ മൃതദേഹം കണ്ടത് കട്ടിലിലാണെന്നും ലാപ്ടോപ്പ്, കസേര, ടിവി എന്നിവ മുറിക്കുള്ളില്‍ തകര്‍ന്നു കിടക്കുന്ന നിലയിലായിരുന്നുവെന്നും ഇത് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ മുളന്തുരുത്തി പൊലീസ് കേസെടുത്തു. മുളന്തുരുത്തി സിഐ മുഹമ്മദ് നിസാര്‍, എസ്‌ഐ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. രാജേശ്വരിയാണ് സൂര്യയുടെ മാതാവ്. സഹോദരി ആര്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...