ജോലി നഷ്ടപ്പെട്ടാലും ആറുമാസം വരെ പ്രവാസികള്‍ക്ക് രാജ്യത്ത് താമസിക്കാം

For full experience, Download our mobile application:
Get it on Google Play

യുഎഇ : ഇനി ജോലി നഷ്ടപ്പെട്ടാലും ആറുമാസം വരെ പ്രവാസികള്‍ക്ക് രാജ്യത്ത് താമസിക്കാം. വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎഇ വിസ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പ്രവാസികള്‍ക്ക് ഗ്രേസ് പിരീഡ് 180 ദിവസത്തേക്ക് നീട്ടി നല്‍കുന്ന നടപടി പ്രഖ്യാപിച്ചത്. മുന്‍പ്‌ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ 30 ദിവസത്തിനകം രാജ്യം വിടണമെന്നാണ് യുഎഇയുടെ നിയമം. എന്നാല്‍ ഗ്രേസ് പിരീഡില്‍ ഇളവ് നല്‍കിയതോടെ ജോലി നഷ്ടപ്പെട്ടതിന് ശേഷം മൂന്ന് മുതല്‍ ആറ് മാസം വരെ രാജ്യത്ത് താമസിക്കാന്‍ നിയമം ആളുകളെ അനുവദിക്കുന്നു.

ഈ പരിഷ്‌കാരം പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ഇതിലൂടെ ജോലി നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു ജോലി അന്വേഷിക്കാന്‍ മതിയായ സമയവും ലഭിക്കുന്നു. പ്രോജക്‌ട്‌സ് ഓഫ് ദി 50’ന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന പ്രധാന നിയമനിര്‍മ്മാണ മാറ്റങ്ങളിലൊന്നാണിത്. ജോലി, നിക്ഷേപം, സംരംഭകത്വം, വിദ്യാഭ്യാസം, ജീവിതം എന്നിവയ്ക്കുള്ള അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം വളര്‍ത്തുന്നതിനാണ് വിസ പരിഷ്‌കാരങ്ങള്‍ നടത്തുന്നത്. രാജ്യത്തെ പ്രതിഭകളെ നിലനിര്‍ത്തുന്നതിനുള്ള 50-ാം വര്‍ഷത്തേക്കുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...