സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ പിടികിട്ടാപ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്നോട്ട് പോകുന്നതിനിടയില്‍ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നത്. ആറ് കേസുകളിലായി ആറ് പ്രതികളാണുള്ളതെങ്കിലും രണ്ട് പേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസാണിതെന്ന് വ്യക്തമാക്കിയിരുന്നു.

അറസ്റ്റിലായ ഇബ്രാഹിം പുല്ലാട്ടിലിന് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതികളായ അബ്ദുല്‍ ഗഫൂര്‍, ഷെബീര്‍ എന്നിവര്‍ നടത്തിയ നിരന്തര വിദേശയാത്രകളെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ഉരു ബിസിനസ് നടത്തിവന്ന അബ്ദുല്‍ ഗഫൂറിന്റെ വിദേശബന്ധവും പ്രതികളുടെ പേരിലും ബിനാമി പേരിലുമുള്ള അനധികൃതസ്വത്തും കണ്ടെത്തണം. സാമ്പത്തികനേട്ടം മാത്രമല്ല സമാന്തര എക്‌സ്‌ചേഞ്ച് നടത്തിപ്പിന് പിന്നിലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. യഥാര്‍ഥലക്ഷ്യം എന്തെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ നടത്താന്‍ അതിഭീമമായ ചെലവുണ്ട്. കെട്ടിട വാടകയും ഉപകരണങ്ങള്‍ക് ആവശ്യമായ വന്‍തുകയും ചെലവഴിച്ച്‌ ഇത്തരം എക്‌സ്‌ചേഞ്ചുകളുടെ നടത്തിപ്പിന് പിന്നില്‍ തീവ്രവാദ സംഘങ്ങളും വിദേശരാജ്യങ്ങളുടെ താത്പര്യങ്ങളും ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വീഡിയോകോളുകള്‍ ലാഭകരവും സൗകര്യപ്രദവുമാണെന്നിരിക്കേ സമാന്തര ഫോണ്‍ശൃംഖല ഉപയോഗിക്കുന്നവരെ കണ്ടെത്തി അന്വേഷിച്ചാലേ യഥാര്‍ത്ഥ ലക്ഷ്യമറിയാനാവൂ. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ആളുകളുടെ പേരിലാണ്, പിടിച്ചെടുത്ത 7000 സിംകാര്‍ഡുകളില്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്തര്‍ സംസ്ഥാന അന്വേഷണ സംഘങ്ങളെ ഏകോപിപ്പിച്ചാലെ ഇവരെ കണ്ടെത്താനും തട്ടിപ്പ് പുറത്ത് കൊണ്ടുവരാനും കഴിയൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...