അദാലത്തുകളില്‍ വരുന്ന പരാതികളില്‍ കൂടുതലും സ്വത്ത് തര്‍ക്കം ഗാര്‍ഹികപീഡനങ്ങള്‍ : വനിതാ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അദാലത്തുകളില്‍ വരുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹികപീഡനങ്ങള്‍, സ്വത്ത് തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതികളും എത്തുന്നുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. പത്തനംതിട്ട പറക്കോട് ബ്ലോക്കില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഓരോ ജില്ലയിലെയും ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണമെന്നും അവര്‍ പറഞ്ഞു. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. ഇന്നത്തെ സാഹചര്യത്തില്‍ വിവാഹപൂര്‍വ, വിവാഹേതര കൗണ്‍സിലിംഗ് വളരെ അനിവാര്യമാണെന്നും പി. സതീദേവി പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടന്ന പത്തനംതിട്ട ജില്ലാ തല സിറ്റിങ്ങില്‍ ആകെ ലഭിച്ച 99 പരാതികളില്‍ 23 പരാതികള്‍ തീര്‍പ്പായി. നാല് പരാതികള്‍ പോലിസ് റിപോര്‍ട്ടിനായി അയച്ചു. കക്ഷികള്‍ ഹാജരാകാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 72 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി, അംഗം ഷാഹിദാ കമാല്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...