യു.എ.ഇ. നിയമങ്ങൾ ഇനി നേരിട്ടറിയാം ; വിലയിരുത്താം

For full experience, Download our mobile application:
Get it on Google Play

അബുദാബി : യു.എ.ഇ. സ്ഥാപിതമായതുമുതൽ ഇന്നുവരെ പുറപ്പെടുവിച്ച എല്ലാ ഫെഡറൽ നിയമങ്ങളും നിയന്ത്രണങ്ങളും ഉത്തരവുകളും ഏത് വിഭാഗക്കാർക്കും ഇനി മുതൽ നേരിട്ടറിയാം. വിലയിരുത്തുകയുമാകാം. ഇതിനായി uaelegislation.gov.ae എന്ന നിയമനിർമാണ പ്ലാറ്റ്‌ഫോം ആരംഭിച്ചു. അറബിയിലും ഇംഗ്ലീഷിലും പൊതുജനങ്ങൾക്ക് ഇത് ലഭ്യമാണ്. സൈറ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്. നിക്ഷേപകർ, പൗരൻമാർ, താമസക്കാർ, പ്രത്യേക വിഭാഗക്കാർ തുടങ്ങി എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു പുതിയ നിയമനിർമാണ സംവിധാനമാണിത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യമറിയിച്ചത്. നീതിയാണ് ഭരണത്തിന്റെ അടിസ്ഥാനം.ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. ഇ-ലെജിസ്ലേഷൻ പോർട്ടലിന്റെ ആമുഖം തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...